potatoes

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് പൊരിച്ചതും വറുത്തതും കറിയിലിട്ടതുമെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. വെെവിദ്ധ്യമാർന്ന വിഭവങ്ങൾ ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാവുന്നതാണ്. ഫെെബർ, വിറ്റാമിൻ സി, വെറ്റമിൻ ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, എന്നിങ്ങനെ നിരവധി പോഷകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു.

പലരും വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്‌ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത് അവയുടെ രുചി, ഘടന, പോഷക മൂല്യം എന്നിവയെ ബാധിക്കുന്നു. വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വയ്ക്കുപ്പോൾ അത് തണുക്കുകയും അതിലെ അന്നജം ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇതിനെ വീണ്ടും ചൂടാക്കുമ്പോൾ അവയുടെ ഘടനയിൽ വീണ്ടും മാറ്റം വരും. ഇതുമൂലം രുചിയിലും ഗുണത്തിലും മാറ്റം വരാം.

വേവിച്ച ഉരുളക്കിഴങ്ങിൽ ധാരാളം ആവശ്യവിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ശീതികരിക്കുമ്പോൾ ഈ പോഷകങ്ങൾ നഷ്ടമായേക്കാം. വിറ്റാമിൻ സിയടക്കം നഷ്ടമാകുന്നു. ഉരുളക്കിഴങ്ങ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുകയോ വറുക്കുകയോ ചെയ്യുമ്പോൾ ഹാനികരമായ രാസവസ്തുവായ അക്രിലമെെഡ് രൂപപ്പെടും. ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ വീണ്ടും ഇതിന്റെ അളവ് കൂട്ടുന്നു. ചൂടാക്കിയ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കുമ്പോൾ കാർസിനോജനുകൾ നിർമിക്കും. ഇത് ശരീരത്തിനെ വളരെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ ഈ തെറ്റ് ഒരിക്കലും ആവർത്തിക്കാതെ ഇരിക്കുക.