
ചണ്ഡിഗർ: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു. എഎപി കർഷക സംഘടന പ്രസിഡന്റ് തർലോചൻ സിംഗ് എന്ന ഡിസിയാണ് (56)കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഖന്ന മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇകോലാഹ ഗ്രാമത്തിലെ ഫാമിൽ നിന്ന്
വീട്ടിലേക്ക് മടങ്ങവേ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് റോഡരികിൽ കിടന്ന തർലോചനെ അദ്ദേഹത്തിന്റെ മകനും പ്രദേശവാസികളും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുൻ വൈരാഗ്യമാണ് കൃത്യത്തിനു പിന്നിലെന്ന് തർലോചൻ സിംഗിന്റെ മകൻ ഹർപ്രീത് സിംഗ് പ്രതികരിച്ചു. പ്രതികളെ ഉടൻ കണ്ടെത്തുമെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.