a

വാ​ഷിം​ഗ്ട​ൺ​ ​:അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപുള്ള ടി.വി സംവാദത്തിൽ ആദ്യത്തേത് ഇന്ത്യൻ സമയം ഇന്ന് രാവിലെ 6:30ന് തുടങ്ങും. ഡൊ​ണാ​ൾ​ഡ് ​ട്രംപും​ ക​മ​ലാ​ ​ഹാ​രിസും നേർക്കുനേരെത്തുമ്പോൾ ആര് മിന്നുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. 90 മിനിട്ടുള്ള സംവാദത്തിന്റെ സംഘാടകർ എ.​ബി.​സി​ ​ന്യൂ​സാണ്. പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ​ ​ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററാണ് സം​വാ​ദ​ത്തി​ന് വേദിയാകുന്നത്. എ.​ബി.​സി​ ​ന്യൂ​സ് ​ലൈ​വ്,​ ​ഡി​സ്നി​ ​പ്ല​സ്,​ ​ഹു​ലു​ ​പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സം​വാ​ദം​ ​സ്ട്രീം ചെയ്യും. റി​പ്പ​ബ്ലി​ക്ക​ൻ​മാ​രോ​ട് ​ശ​ത്രു​ത​ ​കാ​ട്ടു​ന്ന​ ​എ.​ബി.​സി​യു​ടെ​ ​സം​വാ​ദ​ത്തി​ൽ​ ​താ​ൻ​ ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ​ട്രം​പ് ​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​സം​വാ​ദ​ ​വ്യ​വ​സ്ഥ​ക​ളി​ൽ​ ​ഉ​റ​പ്പ് ​ല​ഭി​ച്ച​തോ​ടെ​ ​നി​ല​പാ​ട് ​മാ​റ്റുകയായിരുന്നു.

എ.ബി.സി അവതാരകരായ ഡേവിഡ് മുയറും ലിൻസി ഡേവിസും സംവാദം മോഡറേറ്റ് ചെയ്യുക. സംവാദത്തിൽ പ്രേക്ഷകർ ഉണ്ടാകില്ല.

സ്ഥാ​നാ​ർ​ത്ഥി​ ​സം​സാ​രി​ക്കാ​ത്ത​പ്പോ​ൾ​ ​മൈ​ക്ക് ​ഓ​ഫ് ​ചെ​യ്തി​രി​ക്കും,​ ​സ്ഥാ​നാ​ർ​ത്ഥി​ ​കു​റി​പ്പു​ക​ൾ​ ​കൈ​വ​ശം​ ​വ​യ്ക്ക​രു​ത്,​ ​മു​ൻ​കൂ​ട്ടി​ ​ചോ​ദ്യ​ങ്ങ​ൾ​ ​ന​ൽ​കി​ല്ല ​തു​ട​ങ്ങി​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രി​ക്കെ​ ​നി​ശ്ച​യി​ച്ച​ ​നി​ബ​ന്ധ​ന​ക​ൾ​ ​പാ​ലി​ക്കും. കൂടാതെ ഇടവേളകളിൽ ഉദ്യോഗാർത്ഥികളുമായി സംസാരിക്കാനോ സംവദിക്കാനോ കാമ്പയിൻ സ്റ്റാഫിനെ അനുവദിക്കുകയും ഇല്ല. സം​വാ​ദ​ത്തി​ലു​ട​നീ​ളം​ ​മൈ​ക്ക് ​ഓ​ൺ​ ​ആ​ക്കി​ ​വ​യ്ക്ക​ണ​മെ​ന്ന​ ​ക​മ​ല​യു​ടെ​ ​ആ​വ​ശ്യം​ ​ട്രം​പി​നെ​ ​ചൊ​ടി​പ്പി​ച്ചി​രു​ന്നു.​ ​ജൂ​ണി​ൽ​ ​ന​ട​ന്ന​ ​സം​വാ​ദ​ത്തി​ൽ​ ​ട്രം​പി​ന് ​മു​ന്നി​ൽ​ ​അ​ടി​പ​ത​റി​യ​തോ​ടെ​യാ​ണ് ​ബൈ​ഡ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യ​ത്.​ ​പി​ന്നാ​ലെ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ക​മ​ല​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി.​ ​വിവിധ സർവേകളിൽ ഒരാഴ്ച മുൻപു വരെ ഡെ​മോ​ക്രാ​റ്റി​ക്​ ​സ്ഥാ​നാ​ർ​ത്ഥി​ കമലയ്ക്ക് നേരിയ മുൻതൂക്കം കിട്ടിയിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപത്തെ സർവേയിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. ന​വം​ബ​ർ​ 5​നാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.