dabzee

കൊച്ചി: ഓണത്തോടനുബന്ധിച്ച് പ്രശസ്ത റാപ്പർ ഡാബ്‌സിയുമായി ചേർന്ന് കൂടുതൽ ഷഫിൾ ഇറ്റ് അപ് സംഗീത പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി മാക്സ്. ഓഗസ്റ്റ് 31ന് കൊച്ചി ഫോറം മാളിൽ നടന്ന ഡാബ്‌സിയുടെ പ്രകടനത്തിന്റെ തുടർച്ചയാകുമിത്. അന്ന് യുവാക്കളുടെ വലിയ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി.

യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഡാബ്‌സിയുമായി സഹകരിച്ച് മാക്സ് അർബൻ ക്യാമ്പെയ്ൻ നടത്തിയതെന്ന് കേരളത്തിലെ മാക്സ് ഫാഷൻ എ.വി.പി ബിസിനസ് മേധാവി അനീഷ് രാധാകൃഷ്ണൻ പറഞ്ഞു.

മലയാളത്തിൽ ഷഫിൾഡ് ഇറ്റ് അപ് ഗാനം സൃഷ്ടിക്കുകയും കൊച്ചിയിൽ തത്സമയ പ്രകടനം നടത്തുകയും ചെയ്യുന്നത് ഫാഷനും സംഗീതവും സമന്വയിപ്പിച്ച് ഓണം ആഘോഷിക്കാനുള്ള മികച്ച മാർഗമാണെന്നും അദ്ദേഹം പറഞ്ഞു. വിപണിയിൽ യുവാക്കളുമായി തങ്ങളുടെ ബ്രാൻഡിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇത്തരം പരിപാടികൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും മാക്സ് ഫാഷൻ ഇന്ത്യ മാർക്കറ്റിംഗ് മേധാവി പല്ലവി പാണ്ഡെ പറഞ്ഞു. മാക്സ് അർബനോടൊപ്പം പ്രവർത്തിക്കുന്നത് മികച്ച അനുഭവമാണെന്ന് ഡാബ്‌സി പറഞ്ഞു. കേരള ശൈലിയിൽ മാക്സ് അർബനായി തയാറാക്കിയ ഗാനം മാക്സ് അർബൻ ഇൻസ്റ്റാഗ്രാം പേജിൽ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.