ചങ്ങനാശേരി : ചങ്ങനാശേരി ബാസ്കറ്റ്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർ കോളേജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ചെത്തിപ്പുഴ ചാവറ ഫ്ലഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് തുടങ്ങും. ഉദ്ഘാടന ദിവസം അഞ്ച് മത്സരങ്ങളാണുള്ളത്, വൈകിട്ട് നാലിന് ഫാ.ജോഷി ചീരംകുഴി ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം രൂപയോളമാണ് ടൂർണമെന്റിന്റെ സമ്മാനത്തുക.
ആദ്യ മത്സരത്തിൽ ഇന്ന് രാവിലെ 6.30 ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രാജഗിരി കോളേജ് കളമശ്ശേരിയെ നേരിടും.
രാവിലെ 7. 30 ന് ശ്രീ കേരള വർമ്മ കോളേജ് തൃശൂർ മാന്നാനം കെ ഇ കോളേജിനെ നേരിടും. വൈകിട്ട് 4.30ന് തിരുവന്തപുരം മാർ ഇവാനിയോസ് കോളജ് സഹൃദയ കോളജ് കൊടകരയെയും 5.30ന് കൊല്ലം എസ് എൻ കോളജ് വിമൻ പാലാ അൽഫോൻസ കോളജിനെയും 7 .30 നു എസ്.ബി കോളേജ് തേവര സേക്രഡ്ഹാ ർട്ട് കോളേജിനെയും നേരിടും