tur

തുറവൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 35 വർഷം തടവും 2.8 ലക്ഷം രൂപ പിഴയും ചേർത്തല പ്രത്യേക അതിവേഗ -പോക്സോ കോടതി വിധിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് അന്ധകാരനഴി തട്ടാശ്ശേരി വീട്ടിൽ റയോൺ ആന്റണിനെയാണ് (25) ശിക്ഷിച്ചത്. 2022 ഫെബ്രുവരിയിലായിരുന്നു രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. 16 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ സാമൂഹ്യ മാദ്ധ്യമം വഴി പരിചയപ്പെട്ട പ്രതി സ്നേഹം നടിച്ചു വശീകരിച്ച് വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് രണ്ട് തവണ കൂട്ടിക്കൊണ്ടുപോയി, ഗുരുതരമായ ലൈംഗിക ഉപദ്രവം നടത്തുകയായിരുന്നു .ആദ്യതവണ ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ച പ്രതിയെ പെൺകുട്ടി ഒഴിവാക്കുകയും അടുപ്പത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. എന്നാൽ ആത്മഹത്യ ഭീഷണി മുഴക്കി ഞരമ്പ് മുറിച്ചതായി ഫോട്ടോ കാണിച്ച് പ്രതി വീണ്ടും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. പട്ടണക്കാട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത് പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.ബീന കാർത്തികേയൻ മഞ്ചാടിക്കുന്നേൽ, അഡ്വ. വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.