
തിരുവനന്തപുരം: ഡോ.എ.പി.ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച സ്കൂൾ പി.റ്റി.എ യ്ക്കുള്ള സ്കൂൾമിത്ര പുരസ്‌കാരം ചെറുവയ്ക്കൽ ഗവ.യു. പി.എസ്സിന് ലഭിച്ചു. തൈക്കാട് ജെ. ചിത്തരഞ്ജൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് പി.റ്റി.എ പ്രസിഡന്റ് സുമൻജിത്ത്മിഷ,സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ജി.എസ്സ്.ഉഷാകുമാരി, എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഐ.ബി.സതീഷ് എം. എൽ.എ അധ്യക്ഷനായിരുന്നു.സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ,ഡോ.എ.പി.ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ,എസ്സ്. എം.സി ചെയർമാൻ വിനോദ്.ബി.ആർ,എം.പി.റ്റി.എ പ്രസിഡന്റ് പ്രഭ പികെ,സ്റ്റാഫ് സെക്രട്ടറി ദിവ്യാ.ഡി,സീനിയർ അസിസ്റ്റന്റ് രഞ്ജിത. എസ്സ്.എൻ,ശശികല ടീച്ചർ,പി.റ്റി.എ വൈസ് പ്രസിഡന്റ് അരുൺ സുരേഷ്,എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജു.എൻ,രമ്യാ ശരത്,ആര്യ,എം.പി.റ്റി.എ വൈസ് പ്രസിഡന്റ് സവിത.വി എന്നിവർ പങ്കെടുത്തു.