sharuk-khan

പുതിയ ഹെയർ സ്റ്രൈലിൽ തിളങ്ങി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പ്രായം കുറഞ്ഞുവെന്ന് പുതിയ സ്റ്റൈലിൽ താരത്തെ കണ്ട് ആരാധകർ കുറിച്ചു. സ്റ്റൈലായി മുടി നീട്ടി വളർത്തിയാണ് ഷാരൂഖ് ഖാൻ പൊതു ചടങ്ങുകളിൽ മിക്കപ്പോഴും കാണാളുള്ളത്. ജവാൻ റിലീസ് ചെയ്ത ഒരു വർഷം കഴിഞ്ഞതിന്റെ സന്തോഷവുമായി കുറിപ്പും ഷാരൂഖ് ഖാൻ പങ്കുവച്ചു. ഒരുപാട് ഹൃദയങ്ങൾ ചേർന്ന സിനിമയ്ക്ക് വർഷം ഒന്നു തികയുന്നു എന്ന് ഷാരൂഖ് ഖാൻ എഴുതിയിത് ശ്രദ്ധയാകർഷിച്ചിരുന്നു. നയൻതാരയുടെയും സംവിധായകൻ അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്ന ജവാൻ. ഡൻങ്കിയാണ് ഷാരൂഖ് നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.പത്താൻ, ജവാൻ, ഡെൻങ്കി മൂന്നു ഷാരൂഖ് ഖാൻ ചിത്രങ്ങളും ബോക് സ് ഒാഫീസിൽ കോടികൾ വാരി.