തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിന് പൊതുവിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് ഓണസ്മൃതി കർഷച്ചന്തകൾ ആരംഭിച്ചു.നഗരസഭയും കൃഷിഭവനും സംയുക്തമായി പാളയം സാഫല്യം കോംപ്ലക്സിൽ ആരംഭിച്ച കർഷകച്ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പാളയം രാജൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷാജിതാ നാസർ,കാർഷിക വികസന സമിതി അംഗം ടി.എസ്.ബിനുകുമാർ,കൗൺസിലർ മേരി പുഷ്പം,കൃഷി ഓഫീസർ ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ ഇവിടെ നിന്ന് ലഭിക്കും.കർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങിയാണ് വിപണനം നടത്തുന്നത്