തിരുവനന്തപുരം: കടകംപള്ളി സർക്കാർ ഹോമിയോ ഡിസ്‌പെൻസറി ദേശീയ ആയുഷ് മിഷന്റെയും സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കരിക്കകം ഗവ.ഹൈസ്‌കൂൾ ഹാളിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ഡി.ജി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.കടകംപള്ളി ഗവ.ഹോമിയോ ഡിസ്‌പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സീമ മുരളി,നെയ്യാറ്റിൻകര ജി.എച്ച്.എച്ച് സൂപ്രണ്ട് ഡോ.എസ്.ബിന്ദു,കരിക്കകം സുരേഷ്,മഹേഷ് കുമാർ,എസ്.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.