
ചെമ്മീനും മത്തിയും ഇനി വേണ്ടുവോളം. കടലമ്മ കനിഞ്ഞു. വല നിറഞ്ഞതിൽ ആഘോഷിച്ച് മത്സ്യത്തൊഴിലാളികളും. ദിവസങ്ങളായി വള്ളവും ബോട്ടുമായി കടലിൽ പോകുന്നവർ നിറയെ മത്സ്യങ്ങളുമായി സന്തോഷത്തോടെ കരയിലേക്ക് മടങ്ങുന്നു. വല നിറയുന്ന ചെമ്മീനും മത്തിക്കും മിതമായ വിലയായതിനാൽ ആവശ്യക്കാരുമേറെയാണ്.