
കൊച്ചി: ഓണക്കാലത്തെ വിവാഹാഭരണ പർച്ചേസുകൾക്ക് പ്രത്യേക ഇളവുമായി ജോയ്ആലുക്കാസ്. 'മംഗല്യഉത്സവം' എന്ന പേരിൽ പ്രത്യേക ഓഫറുകൾ കേരളത്തിലെ എല്ലാ ഷോറൂമുകളിലും അവതരിപ്പിച്ചു. സെപ്തംബർ 6 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന പരിമിതകാല ഓഫറാണിത്. അഡ്വാൻസ് ബുക്കിംഗ് സേവനത്തിലൂടെ 5% തുകയടച്ച് 17 ദിവസത്തേക്കും 10% നൽകി 45 ദിവസത്തേക്കും 20% തുകയടച്ച് 90 ദിവസത്തേക്കും ഉപഭോക്താക്കൾക്ക് നിലവിലെ സ്വർണ വില ലോക്ക് ചെയ്യാനാകും. കൂടാതെ ഓണക്കാലത്തുള്ള വിവാഹാഭരണ പർച്ചേസുകൾക്ക് പണിക്കൂലിയിൽ 2.99% ഇളവുമുണ്ട്. കേരളത്തിലെ ഉപഭോക്താക്കൾക്കായി ഈ പ്രത്യേക ഓഫർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഓരോ ഉപഭോക്താവും ഈ ഓണത്തിന് മുൻകൂർ ബുക്കിംഗ് സേവനങ്ങളും പണിക്കൂലിയിലെ ഇളവുകളും പ്രയോജനപ്പെടുത്തണമെന്നും ജോയ് ആലുക്കാസ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു.