sreejesh

കൊച്ചി​ : തുടർച്ചയായ രണ്ട് ഒളി​മ്പി​ക്സുകളി​ലെ വെങ്കലമെഡൽ നേട്ടത്തി​ന് ശേഷം വി​രമി​ച്ച ഇന്ത്യൻ ഹോക്കി​ ടീമി​ന്റെ മലയാളി​ ഗോളി​ പി​.ആർ ശ്രീജേഷി​ന് അഭി​നന്ദനങ്ങൾ അറി​യി​ച്ച് പ്രധാനമന്ത്രി​ നരേന്ദ്ര മോദി​യുടെ കത്ത്. ശ്രീജേഷാണ് കത്ത് സോഷ്യൽ മീഡി​യയി​ലൂടെ പുറത്തുവി​ട്ടത്.

ശ്രീജേഷ് ഇന്ത്യയെ കാക്കുമെന്ന് എപ്പോഴും ആരാധകർ വിശ്വസിച്ചിരുന്നെന്നും നേട്ടങ്ങളിലും വിനയം കൈവിടാതിരുന്നത് ശ്രീജേഷിന്റെ സവിശേഷതയാണെന്നും പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ജൂനിയർ ടീം പരിശീലക പദവി ചുമതലയേറ്റെടുക്കുന്ന താരത്തിന് മോദി ആശംസകൾ നേർന്നു. ലോകം കീഴടക്കുന്ന പുതുതലമുറയെ ശ്രീജേഷ് രൂപപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്ന് മോദി കത്തിൽ കുറിച്ചു. പാരീസ് ഒളിമ്പിക്‌സിലെ വെങ്കലവുമായി തിരിച്ചെത്തിയ ശേഷം ശ്രീജേഷും കുടുംബവും പ്രധാനമന്ത്രിയെ നേരിൽ കണ്ടിരുന്നു.