
ലണ്ടൻ: ബ്രിട്ടനിൽ പെൻഷൻകാർക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം നിറുത്തി. പ്രധാനമന്ത്രി കിയർ സ്റ്റാമറുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ബില്ല് പാർലമെന്റ് അംഗീകരിച്ചു. 348 എം.പിമാർ അനുകൂലിച്ചു. 120 പേർ എതിർത്തു. 7 മന്ത്രിമാർ അടക്കം 52 ലേബർ പാർട്ടി എം.പിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജോൺ ട്രിക്കറ്റ് എന്ന ലേബർ എം.പി എതിർത്ത് വോട്ട് ചെയ്തു. ഈ വർഷം മുതൽ പ്രാബല്യത്തിൽ വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൻഷൻകാരെ ബാധിക്കില്ല. നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇന്ധന ആനുകൂല്യം നൽകുക. ശൈത്യകാലത്തെ ഇന്ധന ബില്ലുകൾക്കും മറ്റുമായി 200 - 300 പൗണ്ട് വരെയാണ് നൽകുക. ഏപ്രിലിൽ പെൻഷൻ നാല് ശതമാനം കൂട്ടിയതിനാലാണ് ഇന്ധന ആനുകൂല്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ലക്ഷക്കണക്കിന് പെൻഷൻകാരെ ബാധിക്കുന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.