himalaya

കൊച്ചി: ഹിമാലയ കാജലിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി കല്യാണി പ്രിയദർശൻ. മലയാളികളുടെ സാംസ്‌കാരികപാരമ്പര്യത്തിൽ കൺമഷിക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ്, മലയാളിതാരത്തെ ബ്രാൻഡ് അംബാസഡറാക്കി ഓണക്കാല വിപണി കീഴടക്കാനാണ് ഹിമാലയയുടെ ശ്രമം. ഹിമാലയ പുറത്തിറക്കുന്ന കൺമഷിയുടെ പുതിയ പരസ്യചിത്രത്തിൽ കല്യാണി ഭാഗമാകും. ഉത്സവകാലത്ത് എല്ലാവർക്കും പുഞ്ചിരിക്കുന്ന കണ്ണുകൾ നൽകാനാണ് ഹിമാലയ ആഗ്രഹിക്കുന്നതെന്ന് ഹിമാലയ വെൽനസിന്റെ ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ വിഭാഗത്തിന്റെ മാർക്കറ്റിംഗ് ഡയറക്ടർ രാഗിണി ഹരിഹരൻ പറഞ്ഞു. ഈ ഓണക്കാലത്ത് പ്രകൃതിദത്തമായ രീതിയിൽ കണ്ണെഴുതാൻ ഹിമാലയ കാജൽകൊണ്ട് സാധിക്കുമെന്ന് കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു.