pic

വാഷിംഗ്ടൺ: ഭൂമിയിൽ നിന്ന് 1,​400 കിലോമീറ്റർ അകലെ ഭ്രമണപഥത്തിൽ എത്തിച്ചേർന്ന് സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോൺ ദൗത്യം. 50 വർഷങ്ങൾക്കിടെ ആദ്യമായാണ് ഇത്രയും അകലെ മനുഷ്യനെത്തുന്നത്. നാസയുടെ അപ്പോളോ പദ്ധതിയായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ചരിത്രത്തിലാദ്യമായി സിവിലിയൻമാരുടെ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്നതാണ് ദൗത്യം.

അമേരിക്കൻ സംരംഭകൻ ജറേഡ് ഐസക്‌മാൻ,​ യു.എസ് എയർഫോഴ്സ് മുൻ പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സ് എൻജിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരുമായി ചൊവ്വാഴ്ചയാണ് പൊളാരിസ് ഡോൺ വിക്ഷേപിച്ചത്.

ഭൂമിയിൽ നിന്ന് ഇത്രയും ദൂരത്തിലെത്തുന്ന ആദ്യ വനിതകളാണ് അന്നയും സാറയും. ഇന്ന് ഇന്ത്യൻ സമയം രാവിലെ 11.53നാണ് സുപ്രധാനമായ ബഹിരാകാശ നടത്തം നിശ്ചയിച്ചിട്ടുള്ളത്. ജറേഡും സാറയുമാണ് പേടകത്തിന് പുറത്തിറങ്ങുക.