e

കൊ​ൽ​ക്ക​ത്ത​:​ ​രാ​ജ്യ​ത്തി​ന്റെ സ്വ​ന്തം​ ​ഫു​ട്ബാ​ൾ​ ​ലീ​ഗാ​യ​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗി​ന്റെ ​ ​പ​തി​നൊ​ന്നാം​ ​പ​തി​പ്പി​ന് ​ഇ​ന്ന് ​രാ​ത്രി​ ​കി​ക്കോ​ഫ്.​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​മും​ബ​യ് ​സി​റ്റി​ ​എ​ഫ്സി​യും​ ​ഐ.എസ്. എൽ ഷീൽഡ് ജേതാക്കളായ മേ​ാ​ഹ​ൻ​ ​ബ​ഗാ​ൻ​ ​സൂ​പ്പ​ർ​ ​ജ​യ‌്ന്റ്സുമാ​ണ് ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഏ​റ്റു​മു​ട്ടു​ന്ന​ത്.​ ​ബ​ഗാ​ന്റെ ​ ​ത​ട്ട​ക​മാ​യ​ ​സാ​ൾ​ട്ട് ​ലേ​ക്കി​ൽ​ ​രാ​ത്രി​ 7.30​ ​മു​താ​ലാ​ണ് ​പോ​രാ​ട്ടം.
13​ ​ടീ​മു​കൾ
ഇ​ത്ത​ണ​ ​പ​തി​മ്മൂ​ന്ന് ​ടീ​മു​ക​ളാ​ണ് ​ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.​ ​മു​ഹ​മ്മ​ദ​ൻ​സ് ​സ്പോ​ർ​ട്ടിം​ഗാ​ണ് ​പു​തു​മു​ഖം.​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ലെ​ ​ഐ​ ​ലീ​ഗ് ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​മു​ഹ​മ്മ​ദ​ൻ​സി​ന് ​ഐ.​എ​സ്.​ ​എ​ല്ലി​ലേ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ല​ഭി​ക്കു​ക​യാ​യി​രു​ന്നു.​ ​ഐ​ലീ​ഗ് ​ചാ​മ്പ്യ​ന്മാ​രാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഐ.​എ​സ്.​ ​എ​ല്ലി​ലേ​ക്ക് ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ക്കു​ന്ന​ ​രണ്ടാ​മ​ത്തെ​ ​ടീ​മാ​ണ് ​മു​ഹ​മ്മ​ദ​ൻ​സ്.​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​പ​ഞ്ചാ​ബ് ​എ​ഫ് ​സി​യും​ ​ഇ​ങ്ങ​നെ​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​കി​ട്ടി​ ​ഐ.​എ​സ് ​എ​ല്ലി​ൽ​ ​എ​ത്തി​യി​രു​ന്നു.
ഷീ​ൽ​ഡും​ ​കി​രീ​ട​വും
ലീ​ഗ് ​ഘ​ട്ട​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​വ​രു​ന്ന​ ​ടീ​മി​നാ​ണ് ​ഐ.​എ​സ്.​എ​ൽ​ ​ഷീ​ൽ​ഡ് ​ല​ഭി​ക്കു​ന്ന​ത്.​ ​അ​വ​ർ​ക്ക് ​എ.​എ​ഫ്.​സി​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ലേ​ക്കും​ ​യോ​ഗ്യ​ത​ ​ല​ഭി​ക്കും. ലീ​ഗ് ​ഘ​ട്ട​ത്തി​ലെ​ ​ആ​ദ്യ​ ​ആറ് സ്ഥാ​ന​ക്കാ​രാ​ണ് ​ഐ.​എ​സ്.​എ​ൽ​ ​ക​പ്പി​നാ​യി​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​ആ​ദ്യ ​ര​ണ്ട് ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ​ടീ​മു​ക​ൾ​ ​നേ​രി​ട്ട് ​സെ​മി​യി​ൽ​ ​എ​ത്തും.​ ​
പു​തി​യ​ ​
നി​യ​മ​ങ്ങൾ
ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റാ​ൽ​ ​ക​ൺ​ക​ഷ​ൻ​ ​സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ​നി​യ​മം​ ​ന​ട​പ്പാ​ക്കും.​ ​എ​ല്ലാ​ ​ക്ല​ബു​ക​ൾ​ക്കും​ ​ഇ​ന്ത്യ​ക്കാ​ര​നാ​യ​ ​സ​ഹ​പ​രി​ശീ​ല​ക​ൻ​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​പ്ര​ധാ​ന​ ​പ​രി​ശീ​ല​ക​ന്റെ​ ​അ​ഭാ​വ​ത്തി​ൽ​ ​ടീ​മി​ന്റെ​ ​ചു​മ​ത​ല​ ​ഇ​ന്ത്യ​ൻ​ ​സ​ഹ​പ​രി​ശീ​ല​ക​ന് ​ആ​യി​രി​ക്കും.​
​ചു​വ​പ്പ് ​കാ​ർ​ഡി​നെ​തി​രെ​ ​ടീ​മി​ന് ​അ​പ്പീ​ൽ​ ​ന​ൽ​കാ​നാ​കും​ ​എ​ന്ന​ ​സു​പ്ര​ധാ​ന​ ​നി​യ​മ​വും​ ​ഇ​ത്ത​വ​ണ​ ​മു​ത​ലു​ണ്ട്.