share-market

നിക്ഷേപകരുടെ ആസ്തിയിൽ ഏഴ് ലക്ഷം കോടി രൂപയുടെ വർദ്ധന

കൊച്ചി: അമേരിക്കയിലെ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറയുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി അവസാന മണിക്കൂറിൽ റെക്കാഡ് മുന്നേറ്റം നടത്തി. നാണയപ്പെരുപ്പം കുറഞ്ഞതിനാൽ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനാനാണ് അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്‌ക്കുന്നത്. ഇതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള മികച്ച വളർച്ച സാദ്ധ്യതയുള്ള വിപണികളിലേക്ക് വലിയ തോതിൽ പണമൊഴുക്കുമെന്ന് വിലയിരുത്തുന്നു. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് ഇന്നലെ 1,439.55 പോയിന്റ് കുതിപ്പോടെ 82,962.71ൽ എത്തി. ദേശീയ സൂചികയായ നിഫ്‌റ്റി 470.45 പോയിന്റ് ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 25,388.90ൽ വ്യാപാരം പൂർത്തിയാക്കി. ബാങ്കിംഗ്, അടിസ്ഥാന സൗകര്യ വികസനം, വാഹന, ഉൗർജ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. വാരാന്ത്യത്തിൽ ഡെറിവേറ്റീവ് കരാറുകൾ അവസാനിക്കുന്നതിന് മുന്നോടിയായി നിക്ഷേപകർ വലിയ തോതിൽ ഓഹരികൾ വാങ്ങികൂട്ടി.


വിദേശ നിക്ഷേപകർ മടങ്ങിയെത്തുന്നു

വലിയ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് സജീവമായി തിരിച്ചെത്തുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും വിദേശ നിക്ഷേപകർ വൻ തോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങികൂട്ടി.

സ്വർണ വിലയിലും കുതിപ്പ്

അമേരിക്കയിൽ നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും പലിശ നിരക്കിലെ ഇളവ് കാൽ ശതമാനമായി ചുരുങ്ങുമെന്ന വിലയിരുത്തൽ ആഗോള വിപണയിൽ സ്വർണത്തിൽ കുതിപ്പുണ്ടാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലിശയിൽ അര ശതമാനം കുറവ് വേണമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ഒരവസരത്തിൽ സ്വർണ വില റെക്കാഡ് വിലയായ ഔൺസിന് 2,533 ഡോളറിനടുത്തെത്തി. എന്നാൽ പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് വില 2,518 ഡോളറിലേക്ക് താഴ്‌ന്നു. ഒരു കിലോ തനി തങ്കത്തിന്റെ വില നിലവിൽ രാജ്യാന്തര വിപണിയിൽ 74 ലക്ഷം രൂപയാണ്. ഇപ്പോഴത്തെ മുന്നേറ്റം തുടർന്നാൽ ഒരു കിലോ തനി തങ്കത്തിന്റെ വില താമസിയാതെ ഒരു കോടി രൂപയിലെത്തുമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡോമസ്‌റ്റിക് കൗൺസിൽ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

ആ​ശ്വാ​സ​മാ​യി​ ​നാ​ണ​യ​പ്പെ​രു​പ്പം

കൊ​ച്ചി​:​ ​ഉ​പ​ഭോ​ക്‌​തൃ​ ​വി​ല​ ​സൂ​ചി​ക​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​നാ​ണ​യ​പ്പെ​രു​പ്പം​ ​ആ​ഗ​സ്റ്റി​ൽ​ 3.65​ ​ശ​ത​മാ​ന​മാ​യി.​ ​ജൂ​ലാ​യി​ലെ​ 3.6​ ​ശ​ത​മാ​ന​ത്തേ​ക്കാ​ൾ​ ​നേ​രി​യ​ ​വ​ർ​ദ്ധ​ന​യു​ണ്ടെ​ങ്കി​ലും​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ല​ക്ഷ്യ​മി​ടു​ന്ന​ ​നാ​ല് ​ശ​ത​മാ​ന​ത്തി​ലും​ ​താ​ഴ്ന്ന​ത് ​ആ​ശ്വാ​സ​മാ​യി.​ ​ഭ​ക്ഷ്യ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​ ​താ​ഴ്ന്നു​വെ​ങ്കി​ലും​ ​പ​ച്ച​ക്ക​റി​ക്ക് ​ചെ​ല​വേ​റി.​ ​ഭ​ക്ഷ്യ​ ​ഉ​ത്പ​ന്ന​ങ്ങ​ളി​ലെ​ ​വി​ല​ക്ക​യ​റ്റം​ ​ജൂ​ലാ​യി​ലെ​ 5.42​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 5.66​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്നു.
നാ​ണ​യ​പ്പെ​രു​പ്പം​ ​സ്ഥി​ര​ത​യോ​ടെ​ ​നീ​ങ്ങു​ന്ന​തി​നാ​ൽ​ ​അ​ടു​ത്ത​ ​മാ​സം​ ​ഒ​ൻ​പ​തി​ന് ​ന​ട​ക്കു​ന്ന​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ധ​ന​ ​അ​വ​ലോ​ക​ന​ ​ന​യ​ത്തി​ൽ​ ​മു​ഖ്യ​ ​പ​ലി​ശ​ ​നി​ര​ക്കി​ൽ​ ​കാ​ൽ​ ​ശ​ത​മാ​നം​ ​കു​റ​വു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​ ​തെ​ളി​ഞ്ഞു.