
തെലുങ്ക് താരം സായ് ദുർഗ തേജ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി. 'വിരൂപാക്ഷ', 'ബ്രോ' എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം സായി ദുർഗ തേജ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് കെ .പിയാണ്. വസന്ത എന്ന ശ്കതമായ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്.ഹനുമാന്റെപാൻ ഇന്ത്യ വിജയത്തിന് ശേഷം, നിർമ്മാതാക്കളായ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്ന് പ്രൈംഷോ എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്നു. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ വലിയ സെറ്റിൽ ചിത്രീകരണം പുരോഗമിക്കുന്നു. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ പീരീഡ് ആക്ഷൻ ഡ്രാമയിൽ, അതിശക്തനായ കഥാപാത്രമായാണ് സായി ദുർഗ തേജ് എത്തുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. രചന രോഹിത് കെ. പി പി.ആർ.ഒ - ശബരി.