തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 50 മുതൽ 75 ശതമാനം വരെ വിലക്കുറവടക്കമുള്ള വൻ ഓഫറുകളുമായി മയൂരി ഫർണിച്ചർ ഇലക്ട്രോണിക്സ് ആൻഡ് ഹോംഅപ്ലയൻസസ്. 8 മുതൽ 14വരെ ഒരുക്കിയിരിക്കുന്ന 'മയൂരി വില ചവിട്ടിത്താഴ്ത്തുന്നു", '7 ദിവസത്തെ മിഡ്‌നൈറ്റ് സെയിൽ" എന്നിവയിലൂടെയാണ് മണക്കാട്, നേമം, കണിയാപുരം, കൊറ്റാമം, ആറ്റിങ്ങൽ ഷോറൂമുകളിൽ ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എൽ.ഇ.ഡി ടിവികൾക്ക് 50 മുതൽ 61 ശതമാനം വരെയും ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവ വാങ്ങുമ്പോൾ തിരഞ്ഞെടുത്ത മോഡലുകൾക്ക് 50 ശതമാനവും വിലക്കുറവ് ലഭിക്കും. എല്ലാ ഫിനാൻസ് പർച്ചേസിനും 2000 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. എല്ലാ ഫർണിച്ചറുകളും 'ഇതിലും വില കുറഞ്ഞ് ലഭിക്കില്ല. ലഭിച്ചാൽ പണം തിരികെ" എന്ന സ്‌കീമും ലഭ്യമാണ്. കൂടാതെ, ഇ.എം.ഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്ലീനിംഗ് ഉപകരണങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, നോൺസ്റ്റിക്ക്, ഗ്ലാസ്വെയർ, കുക്കർ, തവ, അപ്പച്ചട്ടി, റൈസ്കുക്കർ, ഡിന്നർ സെറ്റ്, ബെഡ്ഷീറ്റ് എന്നിവയും വൻവിലക്കുറവിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 0471 3551111.