snake

ക്ഷുദ്രജീവികൾ മുതൽ വലിയ ജീവികൾ വരെ ചിലപ്പോൾ നമ്മുടെ വീട്ടിൽ വിരുന്നെത്തിയേക്കാം. ചിലത് നമുക്ക് കൗതുകമോ ഉപകാരമോ ഒക്കെയാണെങ്കിൽ മറ്റ് ചിലവ നമ്മെ ഭയപ്പെടുത്തും. നമുക്ക് ചുറ്റുമുള്ള ചില ജന്തുക്കൾ വീട്ടിൽ വരുന്നത് വിശ്വാസപ്രകാരം നല്ലതാണെന്നാണ് ആചാര്യന്മാർ പറയുന്നത്. എന്നാൽ ഇതിനൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ടെന്നും ആചാര്യർ മുന്നറിയിപ്പ് നൽകുന്നു.

നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്നൊരു ജീവിയാണ് പാമ്പ്. എന്നാൽ ഇവ എങ്ങാനും വീട്ടിൽ കയറിയാലോ?​ തല്ലിക്കൊല്ലണം അല്ലേ?​ എന്നാൽ അങ്ങനെയല്ല. പാമ്പ് വീട്ടിൽ കയറുന്നത് ജീവന് വലിയ ഭിഷണി ആയാലും അത് ഐശ്വര്യം കൊണ്ടുവരുന്ന ലക്ഷണമാണ് എന്നാണ് ആചാര്യന്മാർ വിശ്വസിക്കുന്നത്.

സാധാരണയായി നഗര, ഗ്രാമ ഭേദമന്യേ വീടുകളിൽ വന്നുകയറാവുന്ന ഒരു ജീവിയാണ് പ്രാവുകൾ. ഇവ വന്നുകയറിയാൽ നല്ലതാണോ? വീട്ടിൽ പ്രാവ് വരുന്നതും അവ നമ്മുടെ വീട്ടുപരിസരത്തിൽ കൂട് വയ്‌ക്കുന്നതും വലിയ അപകടമാണ് എന്നാണ് ആചാര്യർ സൂചിപ്പിക്കുന്നത്.

പല വീട്ടിലും തത്തയെയോ മൈനയെയോ കൂട്ടിലിട്ട് വളർത്താറുണ്ട്. അവയ്‌ക്ക് പഴങ്ങളും തേനും നൽകി കൊഞ്ചിക്കാറുമുണ്ട്. എന്നാൽ അവയെ കൂട്ടിലിട്ട് വളർത്തുന്നത് വലിയ ദോഷം വരുത്തും എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ വീട്ടിൽ പൂച്ചവന്നുകയറുന്നത് നല്ലതാണെന്നാണ് കരുതുന്നത്. അവ ഉയർച്ചയ്‌ക്കും സന്താന ഗുണമുണ്ടാകാനും കാരണമാകുമെന്നാണ് വിശ്വാസം. പക്ഷെ നായ്‌ക്കൾ വീട്ടിൽ കയറിവന്നാൽ ദാരിദ്ര്യം സമ്മാനിക്കുമെന്നാണ് ലക്ഷണശാസ്‌ത്ര പ്രകാരം ആചാര്യർ ചൂണ്ടിക്കാട്ടുന്നത്.