she

കൊച്ചി: തുണിയും കടലാസും ഉപയോഗിച്ചൊരു വർണ പൂക്കളം. എറണാകുളം ബ്രോഡ്‌വേയിലെ മേത്തർ ബസാറിലുള്ള പ്രിൻസ് ഫാൻസി സ്റ്റോറിലെ വിജിതയുടെ കൃത്രിമ പൂക്കളമെന്ന ആശയം ജനപ്രീതി നേടി.

ഞൊടിയിടയിൽ ചാർട്ടു പേപ്പറിൽ പൂക്കളം വരച്ച് അതിൽ തുണികൊണ്ടുള്ള കൃത്രിമ പൂവ് പശ ഉപയോഗിച്ച് ഒട്ടിച്ചാണ് പൂക്കളം തയാറാക്കുന്നത്. ഒരു മീറ്റർ ചുറ്റളവിലുള്ള പൂക്കളമാണ് ഒരുക്കുന്നത്. ആവശ്യമനുസരിച്ച് പൂക്കളത്തിന്റെ വലിപ്പവും ക്രമീകരിച്ചു നൽകും.

നാല് ദിവസം മുമ്പാണ് ഇത്തരം പൂക്കളങ്ങൾ വിജിതയുടെ നേതൃത്വത്തിൽ ഒരുക്കിയത്. ഇവരുടെ ആശയത്തിന് കടയുടമ ബാലനും മകൻ രഞ്ജിത്തുമെല്ലാം പൂർണ പിന്തുണയേകിയതോടെ സംഗതി കളറായി. 18 വർഷമായി ഈ കടയിൽ തന്നെയാണ് വിജിത ജോലി ചെയ്യുന്നത്. കടയിലെ എട്ട് ജീവനക്കാരും ഒരേമനസോടെ തനിക്കൊപ്പമുണ്ടെന്ന് വിജിത പറഞ്ഞു.

ആവശ്യക്കാർ പറയുന്ന ഡിസൈനിൽ കൃത്രിമ പൂക്കളം തയാറാക്കി നൽകാനും ഇവർ ശ്രമിക്കുന്നുണ്ട്.

 നാലെണ്ണത്തിൽ നിന്ന് 15 ലേക്ക്

നാല് ദിവസം മുമ്പ് ആറെണ്ണമാണ് ആദ്യം തയാറാക്കിയത്. അത് അന്നു തന്നെ വിറ്റു പോയി. ഇപ്പോൾ ദിവസവും 12 മുതൽ 15 എണ്ണം വരെ തയാറാക്കും. അതും അന്നന്ന് തന്നെ വിറ്റു പോകും. 550 മുതൽ 850 വരെയാണ് ഈ കൃത്രിമ പൂക്കളത്തിന്റെ വില.

ഓരോ തവണയും വിജിതയുടെ നേതൃത്വത്തിലുള്ള ജീവനക്കാർ ഓണക്കാലത്ത് വ്യത്യസ്ത സാധനങ്ങൾ പരീക്ഷിക്കാറുണ്ട്. കഴിഞ്ഞ തവണ ഓണത്തറയോടെയുള്ള ഓണത്തപ്പനായിയുന്നു സ്പെഷ്യൽ.

ഐ.ടി സ്ഥാപനങ്ങളിൽ നിന്ന് ഉൾപ്പെടെ ആവശ്യക്കാർ വരുന്നുണ്ട്. ഓഫീസുകളിലേക്കാണ് കൂടുതലും ഇത്തരം പൂക്കളങ്ങൾ വിറ്റ് പോകുന്നത്.

വിജിത

 550 മുതൽ 850 വരെ വില