ss

ബിക്കിനിയിൽ പുതിയ ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ്. വിവാദങ്ങളുടെ തോഴിയാണ് ശ്രദ്ധ. ശ്രദ്ധ നടത്തുന്ന തുറന്നുപറച്ചിൽ വിവാദമായി പലപ്പോഴും മാറാറുണ്ട്. തന്റെ ആദ്യ ചുംബനത്തെക്കുറിച്ചും പ്രണയിക്കാൻ ആഗ്രഹമുള്ള വ്യക്തിയെക്കുറിച്ചും അടുത്തിടെ നടത്തിയ തുറന്നുപറച്ചിൽ വിവാദമായിരുന്നു. ആദ്യമായി ഒരാൾക്ക് പ്രണയചുംബനം നൽകുന്നത് പതിനഞ്ചാം വയസിലാണ്. 2006-ൽ ആയിരുന്നു അത്. നടനും നിർമ്മാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാൻ താത്‌പര്യമുണ്ടെന്നും ശ്രദ്ധ പറഞ്ഞിരുന്നു. നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചിയിൽ നായിക വേഷത്തിൽ എത്തിയത് ശ്രദ്ധയായിരുന്നു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തിയ ഇളിഭവരു കണ്ടന്തേ എന്ന കന്നട സിനിമയുടെ റീമേക്കായിരുന്നു റിച്ചി. കേരളത്തിലും സൂപ്പർ ഹിറ്റായ തമിഴ് ചിത്രം വിക്രം വേദയിൽ ശ്രദ്ധ ആയിരുന്നു നായിക. മോഹൻലാൽ ചിത്രം ആറാട്ടിൽ നായികയായി അഭിനയിച്ച് ശ്രദ്ധ മലയാള സിനിമയിലേക്കും വന്നു.