
ഓണച്ചിത്രങ്ങളിൽ മികച്ച അഭിപ്രായവും കളക്ഷനും നേടി ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ആദ്യാവസാനനം ദുരൂഹത ഒളിപ്പിച്ച് വൈകാരികമായ മനസ്സിനെ സ്പർശിക്കുന്ന മിസ്റ്ററി ത്രില്ലറാണ്.
ഒരു വലിയ തറവാടും അവിടത്തെ മൂന്നു ജീവിതങ്ങളെ ചുറ്റിപ്പറ്റിയുമാണ് കഥ. മുൻ സൈനിക ഉദ്യോഗസ്ഥനായ അപ്പുപിള്ള, മകൻ അജയചന്ദ്രൻ, ഭാര്യ അപർണ. ഇവരുടെ ജീവിത പരിസരത്തെ കേന്ദ്രീകരിച്ചാണ് കഥയുടെ സഞ്ചാരം. അപ്പുപിള്ളയുടെ ലൈസൻസുള്ള തോക്ക് കാണാതാകുന്നതിൽ നിന്ന് തുടങ്ങുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അപ്പുപിള്ളയായി വിജയരാഘവൻ അസാധാരണമായ പ്രകടനം നടത്തുന്നു. അജയ ചന്ദ്രൻ എന്ന വനംവകുപ്പ് ജീവനക്കാരന്റെ വേഷമാണ് ആസിഫ് അലിക്ക് . അപർണ ബാലമുരളി സ്വന്തം പേരിലെ കഥാപാത്രമായി എത്തുന്നു. ഒരു അന്വേഷണ യാത്രയാണ് കിഷ്കിന്ധാ കാണ്ഡം. അപ്പുപിള്ളയുടെയും അജയചന്ദ്രന്റെയും ഭൂതകാലത്തിലേക്ക് സഞ്ചാരം കൂടി സിനിമയിൽ നടക്കുന്നുണ്ട്. ഒരു അച്ഛൻ മകൻ ബന്ധം ആഴത്തിൽ പറഞ്ഞു പോകുന്നുണ്ട്.ജഗദീഷ്, അശോകൻ, നിഷാൻ, ഷെബിൻ ബെൻസൺ, നിഴലുകൾ രവി, മേജർ രവി, ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റു താരങ്ങൾ. ജഗദീഷ് അവതരിപ്പിക്കുന്ന സുമന്തൻ എന്ന കഥാപാത്രം ഏറെ പ്രാധാന്യമുള്ളതാണ്. പുതുമയും കെട്ടുറപ്പു നിറഞ്ഞതുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ കൂടിയായ ബാവുൽ രമേശിന്റെ തിരക്കഥ.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം.