ss

രായന്റെ വൻവിജയത്തിനു ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരുൺ വിജയ് പ്രതിനായകൻ. ധനുഷ് നായകനായി എത്തുന്ന ചിത്രത്തിൽ അശോക് സെൽവനും പ്രധാന വേഷത്തിൽ എത്തുന്നു. രായനിലും ധനുഷ് നിർണായക വേഷത്തിൽ എത്തിയിരുന്നു. രായൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിച്ചത്. ആഗോള തലത്തിൽ 150 കോടി ക്ളബിൽ ഇടംപിടിച്ച രായനിൽ മലയാളത്തിൽ നിന്ന് അപർണ
ബാലമുരളി, കാളിദാസ് ജയറാം എന്നിവർ എത്തിയിരുന്നു.

സുദീപ് കിഷൻ, വരലക്ഷ്‌മി ശരത്കുമാർ, ദുഷാര വിജയൻ, എസ്.ജെ. സൂര്യ, പ്രകാശ് രാജ്, സെൽവ രാഘവൻ എന്നിവർ മികച്ച കഥാപാത്രങ്ങളായി എത്തിയിരുന്നു. ധനുഷിന്റെ 150-ാമത്തെ ചിത്രമായിരുന്നു രായൻ. പാ പാണ്ടി എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സംവിധായകനാവുന്നത്. നിലവുക്ക് എൻമേൽ എന്നടി കോപം ആണ് ധനുഷിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. മലയാളി താരങ്ങളായ അനിഖ സുരേന്ദ്രൻ, പ്രിയവാര്യർ, മാത്യു തോമസ് എന്നിവരോടൊപ്പം ധനുഷും താരനിരയിലുണ്ട്. ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർ ബാർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.