
വയസ് 44 ആയെങ്കിലും തന്റെ ഭർത്താവ് സെയ്ഫ് അലിഖാന് താൻ ഇപ്പോഴും സെക്സി ആണെന്ന് ബോളിവുഡ് താരം കരീന കപൂർ.
ചെറുപ്പമായി തോന്നാൻ താൻ ബോട്ടോക്സോ സൗന്ദര്യ വർദ്ധക വസ്തുക്കളോ ഉപയോഗിക്കാറില്ല.
എന്റെ കഴിവിലും അർപ്പണ ബോധത്തിലും എനിക്ക് സ്വയം വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് കരിയറിൽ എനിക്ക് വീണ്ടും അവസരങ്ങൾ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഞാൻ എന്നെ തന്നെ പരിപാലിച്ചു. ഫിറ്റ് ആയി, എന്റെ ഏറ്റവും മികച്ച പതിപ്പായി ഇരിക്കാൻ ശ്രമിച്ചു. സ്വയം പരിപാലിച്ചു എന്നുപറഞ്ഞാൽ സുഹൃത്തുക്കൾക്കൊപ്പം നല്ല നിമിഷങ്ങൾ ചെലവഴിച്ചു. സെയ് ഫിനൊപ്പം കുക്കിംഗ് ചെയ്യുക, പിന്നെ വർക്കൗട്ട് ചെയ്യുക ഒ.കെ. അല്ലെങ്കിൽ ഫിറ്റ്നസ് കാര്യങ്ങളോ കുടുംബത്തിനൊപ്പമുള്ള സമയമോ എല്ലാം ചേർന്നതാണ് ഇവയെല്ലാം. മികച്ചതാകണം. നല്ല ഭക്ഷണം, സംസാരം, അല്ലെങ്കിൽ ഒരു ഗ്ളാസ് വൈൻ ഒക്കെയായി എന്റെ ആത്മാവിനെ ഞാൻ തൃപ്തിപ്പെടുത്തും. പ്രായം സൗന്ദര്യത്തിന്റെ ഭാഗമാണ്. അത് ശരീരത്തിലെ ചുളിവുകളോട് പോരാടുന്നതിനോ ചെറുപ്പമായി കാണാൻ ശ്രദ്ധിക്കുന്നതിനോ അല്ല.കരീനയുടെ വാക്കുകൾ.