ss

മലയാളത്തിൽ ആദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസൺസ് എന്ന ചിത്രം പൂർത്തിയായി. വിനോദ് പരമേശ്വരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ
മോഡലിംഗ് രംഗത്ത് നിന്നെത്തിയ അമീൻ റഷീദും ഡാൻസറായ റിയാ പ്രഭുവുമാണ് നായകനും നായികയും. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് , ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ്മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന, ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹണം - ക്രിസ് എ ചന്ദർ, സംഗീതം -റാലേ രാജൻ (യു.എസ്. എ), എഡിറ്റിംഗ് - ആർ പി കല്യാൺ. ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്രിസ് എ. ചന്ദർ ആണ് നിർമ്മാണം. പി.ആർ. ഒ അജയ് തുണ്ടത്തിൽ.