ss

നടൻ വിജയ് വർമ്മയുമായി തമന്ന ഭാട്ടിയ ഡേറ്റിംഗിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇരുവരുടെയും വിവാഹം ആരാധാകരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വിജയ് വർമ്മയെ താൻ വിവാഹം കഴിക്കുമോയെന്ന് ഉറപ്പില്ലെന്ന തമന്നയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു. വിജയ് വർമ്മയുമായി ബ്രേക്കപ്പായോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ ഇതിനെക്കുറിച്ച് തമന്നയോ വിജയ് വർമ്മയോ പ്രതികരിച്ചിട്ടില്ല. വിജയ് വർമ്മയ്ക്ക് മുൻപ് തനിക്ക് രണ്ടു പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്ന് തമന്ന തന്നെ പറഞ്ഞിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം. രണ്ടാമത്തെ പ്രണയം അതിനുശേഷവും. തന്റെ ഹൃദയം രണ്ടു തവണ തകർന്നുവെന്ന് തമന്ന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് വർമ്മയുമായി തനിക്ക് പ്രണയമുണ്ടെന്ന് കഴിഞ്ഞ വർഷം ജൂണിലാണ് തമന്ന വ്യക്തമാക്കിയത്. നെറ്റ് ഫ്ളിക്സ് ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2 സെറ്റിലാണ് ഇരുവരും പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സ് തുറന്ന് അദ്ദേഹം ഇടപ്പെട്ടപ്പോൾ എനിക്കും കാര്യങ്ങൾ എളുപ്പമായി. ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസ്സിലാക്കിയ വ്യക്തി എന്നായിരുന്നു വിജയ് വർമ്മയെക്കുറിച്ച് അന്ന് തമന്ന പറഞ്ഞത്. ഗോവയിലെ പുതുവത്സര ആഘോഷത്തിനിടയിൽ പരസ്പരം ചുംബിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് തമന്ന - വിജയ് വർമ്മ പ്രണയ വാർത്ത ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയത്.