cheatting-no

ആലുവ: ഡൽഹിയിൽ ഫാഷൻ ടെക്നോളജിക്ക് പഠിക്കുന്ന മകൾ ഡൽഹി പൊലീസിന്റെ പിടിയിലായെന്ന വ്യാജ സന്ദേശം നൽകി അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ കബളിപ്പിക്കാൻ ശ്രമം. എം.എൽ.എയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് +92 3221789985 എന്ന നമ്പറിൽ നിന്ന് വാട്സാപ്പ് കാൾ വന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലുള്ള ഒരാളുടെ പടമാണ് ഫോണിൽ പ്രൊഫൈൽ ചിത്രമായുണ്ടായിരുന്നത്. മകൾ മയക്കുമരുന്നുമായി ഡൽഹി പൊലീസിന്റെ പിടിയിലായെന്ന് ഹിന്ദിയിൽ അറിയിച്ചു. മകളുടെ പേര് കൃത്യമായി പറഞ്ഞശേഷം മകൾ എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചു.

ഇതോടെ സ്തംഭിച്ചു പോയ എം.എൽ.എയുടെ ഭാര്യ ആലുവയിൽ സ്വകാര്യ ചടങ്ങിലായിരുന്ന അൻവ‌ർ സാദത്തിനെ വിളിച്ചറിയിച്ചു. എം.എൽ.എ മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 15 മിനിറ്റിനു ശേഷം മകളെ ബന്ധപ്പെട്ട് ക്ളാസിലായിരുന്നുവെന്ന് ഉറപ്പായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ബോദ്ധ്യമായത്. എം.എൽ.എയുടെ മകളുടെ പേരും ഭാര്യയുടെ ഫോൺ നമ്പറും എങ്ങനെ തട്ടിപ്പു സംഘത്തിന് ലഭിച്ചെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പാകിസ്ഥാനിൽ നിന്നാണ് ഫോൺ വിളിച്ചതായി കാണിക്കുന്നത്.

കെ​-​ഫോ​ൺ​:​ ​വി.​ഡി.​സ​തീ​ശ​ന്റെ
ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​കെ​-​ഫോ​ൺ​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​സി.​ബി.​ഐ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി.​ ​ച​ട്ട​വി​രു​ദ്ധ​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ന്നെ​ന്ന് ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​ക​രു​താ​നാ​വി​ല്ലെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​ജ​സ്റ്റി​സ് ​ഡോ.​ ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​ർ,​ ​ജ​സ്റ്റി​സ് ​വി.​എം.​ ​ശ്യാം​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.
സാ​മ്പ​ത്തി​ക​ ​പി​ന്നാ​വ​സ്ഥ​യി​ലു​ള്ള​ 20​ല​ക്ഷം​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ 30,000​ലേ​റെ​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​സൗ​ജ​ന്യ​ ​ഇ​ന്റ​ർ​നെ​റ്റ് ​സേ​വ​നം​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​പ​ദ്ധ​തി​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മി​ല്ല.​ 20,336​ ​ഓ​ഫീ​സു​ക​ൾ​ക്കും​ 5,484​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ ​നി​ല​വി​ൽ​ ​സേ​വ​നം​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഒ​പ്ടി​ക്ക​ൽ​ ​ഫൈ​ബ​ർ​ ​കേ​ബി​ളു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​ ​ജോ​ലി​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​കെ.​ ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പി​ന്റെ​ ​വി​ശ​ദീ​ക​ര​ണ​വും​ ​കോ​ട​തി​ ​ക​ണ​ക്കി​ലെ​ടു​ത്തു.
ഹ​ർ​ജി​യി​ലെ​ ​ആ​രോ​പ​ണ​ങ്ങ​ളു​ടെ​ ​മാ​ത്രം​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഹൈ​ക്കോ​ട​തി​ക്ക് ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ടാ​നാ​വി​ല്ലെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​ച​ട്ട​വി​രു​ദ്ധ​മാ​യി​ ​എ​ന്തെ​ങ്കി​ലും​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​നി​യ​മ​സ​ഭ​യ്ക്ക് ​പ​രി​ശോ​ധി​ക്കു​ക​യും,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യ​ ​ഹ​ർ​ജി​ക്കാ​ര​ന് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടു​ക​യും​ ​ചെ​യ്യാം.
കെ​-​ഫോ​ൺ​ ​പ​ദ്ധ​തി​ക്ക് ​ക​രാ​ർ​ ​ന​ൽ​കി​യ​തി​ല​ട​ക്കം​ ​അ​ഴി​മ​തി​യു​ണ്ടെ​ന്ന് ​ആ​രോ​പി​ച്ചാ​യി​രു​ന്നു​ ​സ​തീ​ശ​ന്റെ​ ​ഹ​ർ​ജി.

ബോ​ണ​സും​ ​ഉ​ത്സ​വ​ബ​ത്ത​യും​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ടൂ​റി​സം​ ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​കെ.​ടി.​ഡി.​സി​ ​)​​,​ ​ജി​ല്ലാ​ ​ടൂ​റി​സം​ ​പ്രൊ​മോ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​(​ഡി.​ടി.​പി.​സി​)​​​ജീ​വ​ന​ക്കാ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​ഓ​ണം​ ​ബോ​ണ​സും​ ​അ​നു​ബ​ന്ധ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​അ​നു​വ​ദി​ച്ചു.​ ​കെ.​ടി.​ഡി.​സി.​യി​ലെ​ ​ബോ​ണ​സി​ന് ​അ​ർ​ഹ​രാ​യ​ ​സ്ഥി​രം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​വാ​ർ​ഷി​ക​ ​ശ​മ്പ​ള​ത്തി​ന്റെ​ 8.33​ ​ശ​ത​മാ​നം​ ​തു​ക​യും​ ​ബോ​ണ​സി​ന് ​അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ​ക്ക് 2750​ ​രൂ​പ​ ​ഉ​ത്സ​വ​ബ​ത്ത​യും​ ​ന​ൽ​കും.​ ​സ്ഥി​രം​ ​ജീ​വ​ന​ക്കാ​ർ​ക്ക് 20,000​ ​രൂ​പ​യും​ ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000​ ​രൂ​പ​യും​ ​തി​രി​ച്ചു​പി​ടി​ക്കു​ന്ന​ ​അ​ഡ്വാ​ൻ​സാ​യും​ ​ന​ൽ​കും.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ലെ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും​ ​വ്യ​വ​സ്ഥ​ക​ൾ​ക്കും​ ​വി​ധേ​യ​മാ​യാ​ണ് ​ഡി.​ടി.​പി.​സി​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ബോ​ണ​സും​ ​ഉ​ത്സ​വ​ബ​ത്ത​യും​ ​ന​ൽ​കു​ക.