diya-krishna

അടുത്തിടെയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്. തിരുനെൽവേലി സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജീനിയർ അശ്വിൻ ഗണേശാണ് വരൻ. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ദിയയും അശ്വിനും. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. എന്നാൽ ഇപ്പോഴിതാ ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നും കഴിഞ്ഞയാഴ്ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നുമാണ് ദിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

'സെപ്തംബർ അഞ്ചിന് നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹമാണ്. എന്തുതന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ഞങ്ങൾ രണ്ടുപേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷം തന്നെ സത്യം ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ ചെറിയ രഹസ്യമാണിത്', ദിയ വീഡിയോയിൽ കുറിച്ചു.

വീഡിയോയിൽ ഒരു ക്ഷേത്രത്തിന് മുന്നിൽ വച്ച അശ്വിൻ ദിയയുടെ കഴുത്തിൽ താലി ചാർത്തുന്നതും നെറ്റിയിൽ സിന്ദൂരം അണിയുന്നതുമെല്ലാം കാണാം. പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. 'ഞങ്ങളുടെ ചെറിയ രഹസ്യം' എന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.'വീട്ടുകാരെ അറിയിച്ചിരുന്നോ?', 'ഇത് വലിയ ട്വിസ്റ്റ് ആയിപ്പോയി', 'സൂപ്പർ ആയിട്ടുണ്ട്', എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. നിരവധി പേർ ആശംസയും അറിയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Diya Krishna (@_diyakrishna_)