
ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന “കഥ ഇന്നുവരെ” എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു.
അജീഷ് ദാസ് എഴുതിയ വരികൾക്ക് അശ്വിൻ ആര്യൻ സംഗീതം പകർന്ന് കപിൽ കപിലൻ,നിത്യ മാമൻ എന്നിവർ ആലപിച്ച " മിന്നും താരങ്ങൾ....."എന്നാരംഭിക്കുന്ന ഗാനം ആണ് പുറത്തിറങ്ങിയത്.
സെപ്തംബർ 20ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ പ്രശസ്‌ത നർത്തകി യ മേതിൽ ദേവികയാണ് നായിക. ആദ്യമായാണ് മേതിൽ ദേവിക സിനിമയിൽ അഭിനയിക്കുന്നത്.
നിഖില വിമൽ, ഹക്കിം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹൻ , ജോമോൻ ടി .ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി.ബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ഛായാഗ്രഹണം- ജോമോൻ ടി. ജോൺ, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്,സംഗീതം - അശ്വിൻ ആര്യൻ,
പി .ആർ. ഒ എ .എസ് ദിനേശ്.