
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂട്ടായി 7, ലോക് കല്ല്യാൺ മാർഗ് വസതിയിൽ പുതിയ അതിഥിയെത്തി. ദീപ്‌ജ്യോതി എന്ന് പേരിട്ടിരിക്കുന്ന ഒരു പശുക്കിടാവ് ആണ് പുതിയ അതിഥി. പുതിയ കൂട്ടിനെക്കുറിച്ച് മോദി തന്നെയാണ് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ അറിയിച്ചത്.
'7, ലോക് കല്യാൺ മാർഗിലെ പുതിയ അംഗം, ദീപ്ജ്യോതി ശരിക്കും ആരാധ്യയാണ്' എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചത്. പശുക്കിടാവുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
'ഗാവ്ഃ സർവസുഖ് പ്രദാഃ എന്നാണ് നമ്മുടെ ഗ്രന്ഥങ്ങളിൽ പറയുന്നത്. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പുതിയ അംഗം എത്തിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ അമ്മപ്പശു ഒരു പുതിയ പശുക്കിടാവിനെ പ്രസവിച്ചു. അതിന്റെ നെറ്റിയിൽ പ്രകാശത്തിന്റെ അടയാളമുണ്ട്. അതിനാൽ ഞാൻ അതിന് 'ദീപ്ജ്യോതി' എന്ന് പേരിട്ടു' എന്നാണ് വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചത്. പശുക്കിടാവിനെ പ്രധാനമന്ത്രി കയ്യിലേന്തി നടക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
A new member at 7, Lok Kalyan Marg!
— Narendra Modi (@narendramodi) September 14, 2024
Deepjyoti is truly adorable. pic.twitter.com/vBqPYCbbw4
हमारे शास्त्रों में कहा गया है - गाव: सर्वसुख प्रदा:'।
— Narendra Modi (@narendramodi) September 14, 2024
लोक कल्याण मार्ग पर प्रधानमंत्री आवास परिवार में एक नए सदस्य का शुभ आगमन हुआ है।
प्रधानमंत्री आवास में प्रिय गौ माता ने एक नव वत्सा को जन्म दिया है, जिसके मस्तक पर ज्योति का चिह्न है।
इसलिए, मैंने इसका नाम 'दीपज्योति'… pic.twitter.com/NhAJ4DDq8K