
ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി സെപ്തംബർ 20ന് പാക്കപ്പ്. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പുതുമുഖം തുളസിയാണ് നായിക. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്‌നർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേംകുമാർ, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേംനാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജദാസ് എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം. അതേസമയം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ അടുത്ത ഷെഡ്യൂളിലേക്ക് ഒക്ടോബർ ആദ്യം ആസിഫ് അലി ജോയിൻ ചെയ്യും. വാമിഖ ഗബ്ബി ആണ് നായിക. ആസിഫ് അലിയുടെ കരിയറിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് ടിക്കിടാക്ക. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം ആണ്
റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം. തലവനുശേഷം ആസിഫ് അലി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അനശ്വര രാജൻ ആണ് നായിക. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന രേഖാചിത്രം നവംബർ റിലീസായാണ് ഒരുങ്ങുന്നത്.