
പൂർണമായും ക്യാമ്പസ് പശ്ചാത്തലത്തിൽ നർമ്മമുഹൂർത്തത്തിൽ എ.ജെ. വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.അടികപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കുശേഷം എ .ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനം മാർ ബസേലിയസ് എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ചു. ബൈജു സന്തോഷ്, പ്രേംകുമാർ, മഞ്ജു പിള്ള, തമിഴ്നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ, എന്നിവർക്കൊപ്പം പുതുമുഖങ്ങളായ വിനീത് മോഹൻ, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിൻസ്, എലിസബത്ത് വിജയകൃഷ്ണൻ ഏ.ബി എന്നിവരും അണിനിരക്കുന്നു.ഛായാഗ്രഹണം - സൂരജ്. എസ്. ആനന്ദ്.സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കു ശേഷം സംഗീത സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രമാണ്. ഗാനങ്ങൾ ടിറ്റോ.പി. തങ്കച്ചൻ, എഡിറ്റിംഗ് - ലിജോ പോൾ.പ്രൊഡക്ഷൻ കൺട്രോളർ.മുഹമ്മദ് സനൂപ്. സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പിയാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.