
ലോസ് ആഞ്ചലസ്: അമേരിക്കൻ നടനും നിർമ്മാതാവുമായ ചാഡ് മക്വീൻ (63) അന്തരിച്ചു. ബുധനാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം. 2020ൽ സംഭവിച്ച ഒരു അപകടത്തിന് പിന്നാലെ അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. പ്രശസ്ത നടൻ സ്റ്റീവ് മക്വീന്റെ മകനാണ് ചാഡ്. 'ദ കരാട്ടെ കിഡ്" (1984) എന്ന ചിത്രത്തിലൂടെയാണ് ചാഡ് ശ്രദ്ധനേടിയത്. ദ കരാട്ടെ കിഡ് പാർട്ട് 2, ഡെത്ത് റിംഗ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. രണ്ട് തവണ വിവാഹിതനായ ചാഡിന് നടൻ സ്റ്റീവൻ ആർ. മക്വീൻ അടക്കം മൂന്ന് മക്കളുണ്ട്.