
ബുക്കാറെസ്റ്റ്: കിഴക്കൻ റൊമേനിയയിൽ പ്രളയത്തിൽ 4 മരണം. 5,000ത്തോളം വീടുകൾക്ക് കേടുപാട് സംഭവിച്ചു. മദ്ധ്യ, കിഴക്കൻ യൂറോപ്യൻ മേഖലകളിൽ തുടരുന്ന ശക്തമായ മഴയാണ് പ്രളയത്തിലേക്ക് നയിച്ചത്. നദികളിൽ ജലനിരപ്പുയർന്നു. വരും ദിവസങ്ങളിൽ ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലോവാക്യ, ഹംഗറി, തെക്കൻ ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം. പ്രളയ സാദ്ധ്യത കണക്കിലെടുത്ത് ചെക്ക് - പോളിഷ് അതിർത്തിയിലെ ചില പട്ടണങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.