astro


2022 സെപ്തംബർ 16 1200 ചിങ്ങം 31... തിങ്കളാഴ്ച.

(വൈകുന്നേരം 4 മണി 32 മിനിറ്റ് 31 സെക്കന്റ് വരെ അവിട്ടം ശേഷം ചതയം നക്ഷത്രം)

അശ്വതി: ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും. തേൻപുരട്ടിയ വാഗ്ദാനങ്ങളിൽ വീണുപോകരുത്.

ഭരണി: പ്രണയ കാര്യങ്ങളിൽ മുന്നേറ്റം, തൊഴിലിലും ബിസിനസിലും നേട്ടം.

കാർത്തിക: അപ്രതീക്ഷിത ചെലവുകൾ നേരിടും,പ്രശ്‌നങ്ങളിലും വാഗ്വാദങ്ങളിലും ഇടപെടരുത്.

രോഹിണി: പങ്കാളിയുമായി വാക്ക് തർക്കം ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളിൽ ചാടാൻ സാധ്യതയുണ്ട്.

മകയിരം: കുടുംബത്തിന്റെയും ധനത്തിന്റെയും കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം.

തിരുവാതിര: ആരോഗ്യകാര്യങ്ങളിൽ ശരിക്കും ശ്രദ്ധയുണ്ടാകണം,എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.

പുണർതം: അപ്രതീക്ഷിതമായി ചെലവ് വർദ്ധിക്കും,ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം.

പൂയം: പുതിയ കരാറുകൾ ഒപ്പ് വയ്ക്കും,വിരോധികളുമായി അടുക്കും.

ആയില്യം: പ്രവർത്തിക്കാനുള്ള കഴിവുണ്ടായിരിക്കും,വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി.

മകം: ജീവിതലക്ഷ്യം കൈവരിക്കും,വിദേശത്ത് മെച്ചപ്പെട്ട ജോലി സാധ്യത തെളിയും.

പൂരം: ദുരിതത്തിമ്പരിഹാരമുണ്ടാകും. അപ്രതീക്ഷിത ധനലാഭം.

ഉത്രം: ബന്ധുക്കളിൽ നിന്നുള്ള സഹായസഹകരണം വർദ്ധിക്കും.കുടുംബജീവിതത്തിലുള്ള സ്വരചേർച്ചകൾ മാറും.

അത്തം: രോഗാവസ്ഥയിൽ നിന്നും മോചനം ലഭിക്കും.ഉദ്ദിഷ്ടകാര്യലാഭ സാദ്ധ്യത.

ചിത്തിര: പണം കടം കൊടുക്കരുത്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്.

ചോതി : അപഖ്യാതി കേൾക്കാൻ ഇടവരും.ആഡംബരത്തിന് പണം ചിലവഴിക്കും.

വിശാഖം: ദേഹദുരിതത്തിനു സാധ്യത.ജലം,അഗ്‌നി ഇവ സൂക്ഷിക്കണം.കർമ്മരംഗത്ത് കരുതൽ ആവശ്യം.

അനിഴം: മാതാവിനും പിതാവിനും രോഗങ്ങൾ,യാത്രയിൽ ദുരിതാനുഭവങ്ങൾ.

തൃക്കേട്ട: ജോലിയിൽ വിഘ്‌നങ്ങൾ ,അലസത,വ്യാപാരികൾക്ക് വിദേശ ബന്ധം ലഭിക്കും.

മൂലം: ഇഷ്ട ജനങ്ങളിൽ നിന്നും വിപരീത ഫലം,പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും.

പൂരാടം: പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം,ശത്രുക്കളുമായി ഒത്തു തീർപ്പിലെത്തും.

ഉത്രാടം: കുടുംബ ചിലവുകൾ അധികരിക്കും.സഹപ്രവർത്തകരുമായി അകൽച്ചയുണ്ടാകും.

തിരുവോണം: കുടുംബത്തിൽ ശാന്തിയും സമാധാനവും,രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയം.

അവിട്ടം: സാമ്പത്തിക തടസ്സം മാറും. ഉന്മേഷം വർദ്ധിക്കും.ബിസ്സിനസിൽ അഭിവൃദ്ധി.

ചതയം: മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും,സന്താന ഭാഗ്യം,ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും.

പൂരുരുട്ടാതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്‌കാരങ്ങൾ,കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും.

ഉത്തൃട്ടാതി: ചിരകാലാഭിലാഷം പൂവണിയും. പല രീതിയിലും ധനം വന്നു ചേരും.

രേവതി: തൊഴിൽ രംഗത്തുള്ള സ്തംഭനം മാറും. ദുരിതങ്ങളിൽ നിന്നുള്ള മോചനം.