kk

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കൈയേറ്റം. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഷിജു എന്ന യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ. അഞ്ജലിക്കണ് പരിക്കേറ്റത്.

ഷൈജു മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. നെറ്റിയിൽ മുറിവേറ്റ നിലയിലാണ് ഷൈജു ആശുപത്രിയിലെത്തിയത്. ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ജീവനക്കാർ ചേർന്ന് പിടിച്ചുമാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്കു. സംഭവത്തെ കുറിച്ച് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.