
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് നരച്ച മുടി. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ് നര എങ്കിലും പലരും ഇതിനെ ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ, കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കാൻ തുടങ്ങും. എന്നാൽ ഇത് പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പതിവ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും മുടി കൊഴിച്ചിൽ പോലുള്ളവ വരാതിരിക്കാനും വീട്ടിൽ തന്നെ പ്രകൃതിദത്തമായി ചെയ്യാൻ കഴിയുന്ന ഒരു മാർഗമുണ്ട്. മുടി കറുപ്പിക്കാനുള്ള ഈ എളുപ്പവഴി എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കറ്റാർവാഴ - ഒരു തണ്ട്
ഉലുവ - രണ്ട് സ്‌പൂൺ
തിപ്പള്ളി - 1 ടേബിൾസ്‌പൂൺ
ഉള്ളി നീര് - 2 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
കറ്റാർവാഴ നന്നായി കഴുകി അതിലെ കറ മാറ്റിയ ശേഷം രണ്ടായി പിളർന്ന് അതിനുള്ളിൽ ഉലുവ നിറച്ച് ഒരു ദിവസം മുഴുവൻ അടച്ച് വയ്‌ക്കുക. പിറ്റേന്ന് നന്നായി കുതിർന്ന് കിട്ടുന്ന ഉലുവയും കറ്റാർവാഴ ജെല്ലും മിക്‌സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിനെ ഒരു ഇരുമ്പ് പാത്രത്തിലേക്ക് മാറ്റി അതിൽ തിപ്പള്ളി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ദിവസം കൂടി അടച്ച് വയ്‌ക്കണം.
ഇത് ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട ആവശ്യമില്ല. ശേഷം പിറ്റേദിവസം ആവശ്യത്തിന് ഉള്ളിനീര് കൂടി ചേർത്ത് ക്രീം രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും പുരട്ടാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ ഫലം ലഭിക്കും. മാത്രമല്ല, മാസങ്ങളോളം മുടി നരയ്‌ക്കുകയുമില്ല.