rubber

2023, 2024 വർഷങ്ങളിൽ റബർ പുതുകൃഷിയോ ആവർത്തന കൃഷിയോ ചെയ്തിട്ടുള്ള കർഷകർക്ക് ധനസഹായവുമായി റബർ ബോർഡ്. ‘Service Plus ‘ എന്ന സൈറ്റ് വഴി സെപ്റ്റംബർ 23 മുതൽ നവംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. 25 സെന്റ് മുതൽ രണ്ടര ഏക്കർ വരെയുള്ള തോട്ടം ഉടമകൾക്ക് അപേക്ഷിക്കാം. ഒന്നാം വർഷം തൈകളുടെ വിലയടക്കം പരമാവധി ഒരു ഹെക്ടറിന് 30,000 രൂപയും മൂന്നാം വർഷം 10,000 രൂപയുമായി ആകെ 40,000 രൂപയാണ് കർഷകർക്ക് ലഭിക്കുക.

ഹാജരാക്കേണ്ടവ-

1) റബ്ബർ കൃഷി ചെയ്ത സ്ഥലത്തിന്റെ വ്യക്തമായ അതിരുകൾ രേഖപ്പെടുത്തിയിട്ടുള്ള സർവ്വേ പ്ലാൻ

2) അപേക്ഷകന്റെ പേരും IFSC കോഡും രേഖപ്പെടുത്തിയിട്ടു ള്ളതും ആധാറുമായി ലിങ്ക്ചെയ്തിട്ടുള്ളതുമായ ബാങ്ക്പാസ്സ് ബുക്ക്.

3) ആധാർ കാർഡ്

4) ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി കൈവശാവകാശ സർട്ടിഫിക്കറ്റ് (possession certificate )

5) റബ്ബർ തൈകൾ വാങ്ങിയതിന്റെ ബില്ലുകൾ

6) നോമിനി ഉണ്ടെങ്കിൽ ആയതിന്റെ രേഖകൾ