
ബ്രസ്സൽസ്: ഡയമണ്ട് ലീഗ് ഫൈനലിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് ഒരു സെന്റീമീറ്രർ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായി. 87.86 മീറ്രർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്. 87.87 മീറ്റർ എറിഞ്ഞ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സാണ് ഒന്നാം സ്ഥാനം നേടിയത്. അവസാന ശ്രമത്തിലാണ് ആൻഴ്സൺ നീരജിനെ മറികടന്നത്.
ജർമ്മനിയുടെ ജൂലിയൻ വെബ്ബർ (85.97 മീറ്റർ) മൂന്നാമതെത്തി. 2022-ൽ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടർച്ചയായി രണ്ടാം വർഷമാണ് ഫൈനലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.