
കോഴിക്കോട്: വലിയ ഓണത്തിരക്ക് മൂലം ഗാഡ്ജറ്റ്സും അപ്ലയൻസസും വാങ്ങാൻ സാധിക്കാത്തവർക്കായി മൈജി നോൺ സ്റ്റോപ്പ് ഓണം, നോൺ സ്റ്റോപ്പ് ഓഫേഴ്സ് അവതരിപ്പിച്ചു. ഓണനാളുകളിൽ ഉണ്ടായ വൻ ജനത്തിരക്ക് മൂലം ഒട്ടനവധി ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങാൻ കഴിയാതെ പോയതിന് പരിഹാരമായിട്ടാണ് നോൺ സ്റ്റോപ്പ് ഓണം, നോൺ സ്റ്റോപ്പ് ഓഫേഴ്സ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ. ഷാജി അറിയിച്ചു. മൈജി ഓണം മാസ്സ് ഓണം സീസൺ 2 ഓഫർ സെപ്തംബർ 30ന് അവസാനിക്കും. ഗൃഹോപകരണങ്ങൾക്ക് പരമാവധി 75% വരെ വിലക്കുറവും കോംബോ സമ്മാനങ്ങൾ, മൈജിയുടെ സ്പെഷ്യൽ പ്രൈസ്, ഏറ്റവും കുറഞ്ഞ മാസ തവണയിൽ പ്രോഡക്ട് പർച്ചേസ്, തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകളിൽ 10,000 രൂപ വരെ ക്യാഷ്ബാക്ക് , ഉത്പന്നത്തിന് ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി പാക്കേജ്, മൈജി പ്രൊട്ടക്ഷൻ പ്ലാൻ എന്നിവ ലഭ്യമാണ്. ദിവസം ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നേടുന്നതുൾപ്പെടെയുള്ള മൈജി ഓണം മാസ്സ് ഓണം സീസൺ ടു സമ്മാനങ്ങളും ഉണ്ട്.