s

ഹുലുൻബുയിർ(ചൈന)​: ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഹോക്കി ടൂർണമെന്റിന്റെ സെമിയിൽ ദക്ഷിണ കൊറിയയെ 4-1ന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഇത്തവണയും ഫൈനലിൽ കടന്നു. ടൂർ‌ണമെന്റിൽ തോൽവി അറിയാതെ കുതിക്കുന്ന ഇന്ത്യ സെമിയിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കൊറിയയെ തരിപ്പണമാക്കിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഇരട്ടഗോളുകളുമായി മുന്നിൽ നിന്ന് നയിച്ച ഹ‌ർമ്മൻ പ്രീത് സിംഗ് തന്നെയാണ് സെമിയിലും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഉത്തം സിംഗ്, ജർമൻപ്രീത് സിംഗ് എന്നിവർ ഓരോ ഗോൾ വീതം നേടി. യാംഗ് ജിൻഹുവാനാണ് കൊറിയയുടെ ആശ്വാസ ഗോൾ നേടിയത്. നേരത്തേ ലീഗ് ഘട്ടത്തിൽ ഇന്ത്യ കൊറിയയെ 3-0ത്തിന് തോൽപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന ഫൈനലിൽ ആതിഥേയരായ ചൈനയാണ്. സെമിയിൽ പാകിസ്ഥാനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ചൈന ഫൈനലുറപ്പിച്ചത്.

ഫൈനൽ ലൈവ്

വൈകിട്ട് 6 മുതൽ സോണി ചാനലുകളിലും സോണിലിവിലും.