spell-b

തിരുവനന്തപുരം: മിർച്ചിയുമായി സഹകരിച്ച് എസ്.ബി.ഐ ലൈഫ് സ്‌പെൽബിയുടെ 14ാമത് എഡിഷൻ അവതരിപ്പിക്കും. സ്‌പെല്ലിംഗ് കഴിവുകൾ പരീക്ഷിക്കുന്നതിനും അപ്പുറത്തായി ഇന്ത്യയി ലെ ഏറ്റവും കഴിവുള്ള യുവമനസുകളെ അവതരിപ്പിക്കുക കൂടിയാണ് സ്പെൽ ബി.

മുപ്പതിലേറെ പട്ടണങ്ങളിലെ അഞ്ഞൂറിലേറെ സ്‌കൂളുകളിൽ നിന്ന് മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ സ്‌പെൽബി 2024 എഡിഷനിൽ പങ്കെടുക്കും. ഏറ്റവും മുന്നിലെത്തുന്ന 50 വിദ്യാർത്ഥികൾക്ക് ദേശീയ ഫൈനലിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സ്‌പെൽമാസ്റ്റർ ഒഫ് ഇന്ത്യ 2024 ആയി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിക്ക് ഒരു ലക്ഷം രൂപ സമ്മാനവും ഹോംഗോങിലെ ഡിസ്‌നിലാൻഡിലേക്ക് പോകാൻ അവസരവും ലഭിക്കും. 'ബി സ്‌പെൽബൗണ്ട്!' ആണ് ഈ വർഷത്തെ തീം. വ്യക്തികൾക്ക് തങ്ങളുടെ യഥാർത്ഥ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരം സൃഷ്ടിക്കാനാണ് എസ്.ബി.ഐ ലൈഫ് എന്നും ശ്രമിക്കുന്നതെന്ന് എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ബ്രാൻഡ് മേധാവി രവീന്ദ്ര ശർമ്മ പറഞ്ഞു.