
ഇരിങ്ങാലക്കുട : ഓണാഘോഷം വർണ്ണാഭമാക്കി ഐ.സി.എൽ ഫിൻകോർപ്. ഓണാഘോഷത്തോടനുബന്ധിച്ച് വർണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. രാവിലെ കോർപ്പറേറ്റ് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ടൗൺഹാളിൽ സമാപിച്ചു. പുലികളിയും കുമ്മാട്ടികളിയും ഡി.ജെ വാഹനവും പഞ്ചവാദ്യവും കാവടികളും ശിങ്കാരിമേളവും അടക്കം വൈവിധ്യങ്ങളായ കലാരൂപങ്ങളോടെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഐ.സി.എൽ ഫിൻകോർപ് കോർപ്പറേറ്റ് ഓഫീസിലെ ജീവനക്കാരും ഘോഷയാത്രയിൽ അണിചേർന്നു. ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി അഡ്വ.കെ.ജി അനിൽകുമാർ, സി.ഇ.ഒ ഉമ അനിൽകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. എം.എൽ.എമാരായ ഇ.ടി ടൈസൻ, സനീഷ് കുമാർ ജോസഫ്, സി. ബാലചന്ദ്രൻ, മുൻ ഗവ.ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടൻ, സി.പി.ഐ ജില്ല സെക്രട്ടറി വത്സകുമാർ, നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ്കുമാർ, സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്സൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മുൻ നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി, മുൻ നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫെനി എബിൻ, അഡ്വ.ജിഷ ജോബി, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.