israel

യെമനിലെ വിമത വിഭാഗമായ ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മദ്ധ്യഇസ്രയേലിൽ. പ്രാദേശിക സമയം രാവിലെ 6.35 നായിരുന്നു ആക്രമണം. അതിർത്തി കടന്ന് മിസൈൽ ഇസ്രയേലിൽ എത്തിയതോടെ ടെൽ അവീവിലും മദ്ധ്യഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് ഓടി. തുടർന്ന് ഇന്റർസ്റ്റെപർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേറ്റു. പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരിയ വ്യക്തമാക്കി.