love

ഒരു പുരുഷനെ സംബന്ധിച്ച് ഒരു സ്ത്രീയോട് ആകര്‍ഷണം തോന്നാനും ഇഷ്ടം തോന്നുവാനും സൗന്ദര്യം മാത്രമല്ല പ്രധാന ഘടകം. സൗന്ദര്യത്തോളം തന്നെ പ്രധാനപ്പെട്ടതാണ് സ്ത്രീയുടെ വ്യക്തിത്വം, പെരുമാറ്റം എന്ന് തുടങ്ങി മറ്റ് ഘടകങ്ങളും. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വസ്ത്രധാരണം. ആകര്‍ഷണീയമായ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ക്ക് വളരെ എളുപ്പത്തില്‍ പുരുഷന്‍മാരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും.

ആത്മവിശ്വാസമാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. വളരെ ആത്മവിശ്വാസത്തോടെ പെരുമാറുകയും ശരീരഭാഷയില്‍ അത് പ്രകടമാക്കുകയപും ചെയ്യുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് ഇഷ്ടമാണ്. ഇത്തരത്തിലുള്ളവര്‍ വളരെ പെട്ടന്ന് തന്നെ പുരുഷന്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റും. നല്ല രീതിയില്‍ ആശയവിനിമയം നടത്താനും പക്വതയോടെ സംസാരിക്കാനും കഴിയുന്ന സ്ത്രീകളേയും പുരുഷന്‍മാര്‍ക്ക് പെട്ടെന്ന് ഇഷ്ടമാകും.

നന്നായി സംസാരിക്കാനുള്ള കഴിവുള്ളതിനൊപ്പം തന്നെ മറ്റൊരാള്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാകുന്ന സ്ത്രീകളോട് പുരുഷന്‍മാര്‍ക്ക് പ്രത്യേക താത്പര്യം തോന്നും. മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നതും പുരുഷന്‍മാര്‍ ശ്രദ്ധിക്കും. മറ്റുള്ളവരോട് വളരെ സഹാനുഭൂതിയോടെ പെരുമാറുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നത് ഒരു സ്ത്രീയുടെ വ്യക്തിത്വത്തില്‍ പുരുഷന് വളരെ പെട്ടെന്ന് ആകര്‍ഷണം തോന്നുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.