
ഒരു വീട് വയ്ക്കുമ്പോഴും വീടിന് ചുറ്റും മരങ്ങളും സസ്യങ്ങളും നടുമ്പോഴും വാസ്തു നോക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. വാസ്‌തുശാസ്ത്ര പ്രകാരം ചില മരങ്ങൾ വീടിന് ചുറ്റും നടുന്നത് കുടുംബത്തിന് സർവ ഐശ്വര്യങ്ങളും കൊണ്ടുവരുന്നു. എന്നാൽ ചിലസസ്യങ്ങളും മരങ്ങളും ശരിയായ ദിശയിൽ അല്ല നട്ടിരിക്കുന്നതെങ്കിൽ അത് ദോഷങ്ങളുണ്ടാകും. അത്തരത്തിൽ മാവ് നടുന്നതിനും വാസ്തു നോക്കണം. മിക്ക മലയാളികളുടെയും വീട്ടിൽ കാണുന്ന ഒരു മരമാണ് മാവ്. എപ്പോഴും വീടിന്റെ വടക്ക് ഭാഗത്ത് മാവ് നടുന്നതാണ് നല്ലത്.
ഇത് ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുന്നു. പ്ലാവ് കിഴക്ക് വശത്തും തെങ്ങ് പടിഞ്ഞാറ് വശത്തും വേണമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. വീടിന്റെ പ്രധാന വാതിലിന്റെ മുൻവശത്ത് മരം വയ്ക്കുന്നത് ഒഴിവാക്കുക. അതുപോലെ തന്നെ വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ കറുകച്ചെടി പടർത്തുക. കൂവളം ഗൃഹത്തിന് ഇരുവശങ്ങളിലും പുറകിലും വളർത്തുന്നത് ശുഭകരമാണ്.
വാസ്തു പ്രകാരം വീടുകളിൽ നെല്ലിമരം നടുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യവും ധനവും വർദ്ധിക്കാൻ കാരണമാകും എന്നാണ് വിശ്വാസം. യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ഇലപൊഴിയുന്ന മരമാണ് നെല്ലി സംസ്കൃതത്തിൽ ആമലകി, അമൃതഫലം എന്നറിയപ്പെടുന്ന നെല്ലിക്ക ആയുർവേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്. ജരാനരകൾ അകറ്റി ആരോഗ്യം പ്രദാനം ചെയ്യുന്ന നെല്ലിക്ക അമൃതിനു തുല്യമാണെന്നാണ് പറയപ്പെടുന്നത്.ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.