pic

ലണ്ടൻ: ലോകത്തെ ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന് കരുതുന്ന റോസി ഓർമ്മയായി. ഉടമ ലില ബ്രിസെറ്റാണ് 33 വയസുള്ള റോസിയുടെ മരണവിവരം പുറത്തുവിട്ടത്. യു.കെയിലെ നോർവിച്ചിലുള്ള ലിലയുടെ വീട്ടിലായിരുന്നു റോസിയുടെ ജീവിതം. 1991ലായിരുന്നു റോസിയുടെ ജനനം. കുഞ്ഞായിരിക്കുമ്പോൾ ലില ( 73 ) റോസിയെ ദത്തെടുക്കുകയായിരുന്നു. വളരെ ശാന്ത സ്വഭാവമുള്ള റോസിക്ക് വീട്ടിലെ ജനാലയ്ക്ക് സമീപം ഉറങ്ങുന്നതായിരുന്നു ഏറെ ഇഷ്ടം. അതേ സമയം, യു.കെയിലെ തന്നെ കെന്റിൽ നിന്നുള്ള ഫ്ലോസി എന്ന 28 വയസുള്ള പൂച്ചയാണ് നിലവിൽ ഏറ്റവും പ്രായം കൂടിയ പൂച്ചയുടെ ഗിന്നസ് ലോക റെക്കാഡ് വഹിക്കുന്നത്. റോസിയുടെ റെക്കാഡ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. അതേ സമയം, ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചത് യു.എസിലെ ടെക്സസിലെ ഓസ്റ്റിനിൽ നിന്നുള്ള ക്രീം പഫ് ആണ്. 2005 ഓഗസ്റ്റ് 6ന് വിടപറയുമ്പോൾ ക്രീം പഫിന് 38 വയസായിരുന്നു.