rate

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,920 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 6,865 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,489 രൂപയുമായി.

ഈ മാസത്തെ എ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ നിരക്ക് 55,040 രൂപയായിരുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.നി​ല​വി​ൽ​ ​ഒ​രു​ ​പ​വ​ൻ​ ​സ്വ​ർ​ണം​ ​വാ​ങ്ങ​ണ​മെ​ങ്കി​ൽ​ ​പ​ണി​ക്കൂ​ലി​യും​ ​ജി.​എ​സ്.​ടി​യും​ ​കൂ​ടി​ 60,000​ ​രൂ​പ​യോ​ളം​ ​ചെ​ല​വ​ഴി​ക്കേ​ണ്ടി​ ​വ​രും.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ യു.എസ് ​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​നി​ര​ക്ക് ​കു​റ​യ്ക്ക​ൽ​ ​തീ​രു​മാ​ന​ങ്ങ​ളും​ ​ന​യ​വ്യ​തി​യാ​ന​ ​പ്ര​ഖ്യാ​പ​ന​വും​ ​സ്വ​ർ​ണവി​ല​യെ​ ​എ​ങ്ങ​നെ​ ​ബാ​ധി​ക്കു​മെ​ന്ന് ​ഉ​റ്റു​നോ​ക്കു​ക​യാ​ണ് ​നി​ക്ഷേ​പ​ക​ർ.

​ കേ​ര​ള​ത്തി​ൽ​ ​സ്വ​ർ​ണവി​ല​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ത് ​ഈ​ ​വ​ർ​ഷ​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​മേ​യ് 20​ന് ​രേ​ഖ​പ്പെ​ടു​ത്തി​യ​ 55,120​ ​ആ​ണ് ​ഇ​തു​വ​രെ​യു​ള്ള​ ​സ​ർ​വ്വ​കാ​ല​ ​റെ​ക്കാർ​ഡ്.​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​യു​ടെ​ ​അ​വ​സാ​ന​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ​വ​ന് 1280​ ​രൂ​പ​യാ​ണ് ​വ​ർ​ദ്ധി​ച്ച​ത്.​ ​ഇ​ന്ന​ലെ​ 120​ ​രൂ​പ​യും.​ ​നാ​ല് ​ദി​വ​സം​ ​കൊ​ണ്ട് ​പ​വ​ന് ​കൂ​ടി​യ​ത് 1400​ ​രൂ​പ​!​ ​ഇ​ന്ന​ലെ​ ​ഒ​രു​ ​ഗ്രാം​ 24​ ​കാ​ര​റ്റ് ​സ്വ​ർ​ണ്ണ​ത്തി​ന്റെ​ ​വി​ല​ 7505​ ​രൂ​പ​യാ​യി​രു​ന്നു.

വെളളിവില

സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് സംഭവിച്ചു. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 97 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 97,000 രൂപയുമാണ്. കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം വെളളിയുടെ വില 98 രൂപയായിരുന്നു.